Sub Lead

'ഇതിനേക്കാള്‍ നല്ലത് സിപിഎം ലോക്കല്‍ സെക്രട്ടറി'; താനൂര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരേ പി കെ ഫിറോസ്

ഇതിനേക്കാള്‍ നല്ലത് സിപിഎം ലോക്കല്‍ സെക്രട്ടറി; താനൂര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരേ പി കെ ഫിറോസ്
X

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനെതിരേ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി കെ മോഹനനേക്കാള്‍ നല്ലത് സിപിഎം ലോക്കല്‍ സെക്രട്ടറിയാണ് എന്നായിരുന്നു പി കെ ഫിറോസിന്റെ പരാമര്‍ശം. മന്ത്രി വി അബ്ദര്‍റഹ്മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിയുടെ ഓഫിിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. പോലിസ് അന്വേഷണത്തിന് ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളവര്‍ മന്ത്രി വി അബ്ദുര്‍ഹ്മാന്റെ സ്വന്തക്കാരാണ്. നീതിപൂര്‍വകമായ അന്വേഷണം ഈ ഉദ്യോഗസ്ഥരില്‍ നിന്ന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. ഉബൈസ് കുണ്ടുങ്ങല്‍, ടി നിയാസ്, എ പി സൈതലവി, സൈതലവി തൊട്ടിയില്‍, പി അയ്യൂബ്, വി കെ ജലീല്‍, പി കെ ഇസ്മായില്‍, റഷീദ് മോര്യ നേതൃത്വം നല്‍കി. കെ എന്‍ മുത്തുക്കോയ തങ്ങള്‍, എംപി അഷ്‌റഫ്, പി പി ഹാരിഫ്, കെ സി ബാവ, പി പി ശംസുദ്ദീന്‍, അഷ്‌റഫ് ഓലപ്പീടിക, കെ സലാം, അന്‍വര്‍ മാസ്റ്റര്‍, റഷീദ് വടക്കയില്‍, ജംഷീര്‍ ഷാന്‍, ടി ജംഷീര്‍, ജലീല്‍ പുതിയകടപ്പുറം, ഇസ്മായില്‍ അയ്യായ, മുഫീദ് കെ ടി ജാറം, യാഫിക് പൊന്മുണ്ടം, വൈ സല്‍മാന്‍, ജംഷാദ് ഇരിങ്ങാവൂര്‍, നിസാം താനൂര്‍, ഇര്‍ഷാദ് കുറുക്കോള്‍, ഹക്കീം തങ്ങള്‍ സംബന്ധിച്ചു. പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it