Sub Lead

സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് മൂലം ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍ വീണു; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണം

സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് മൂലം ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍ വീണു; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണം
X

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുശേഷം ഡിസ്‌പ്ലേ കേടായ ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. 2020 ഒക്ടോബറിലാണ് അഭിഭാഷകനായ കെ ആര്‍ ദിലീപ് 42,999 രൂപ വിലയുള്ള ഫോണ്‍ വാങ്ങിയത്. മൂന്നുവര്‍ഷത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ആയപ്പോള്‍ സ്‌ക്രീനില്‍ ലൈന്‍ പ്രത്യക്ഷപ്പെട്ടു. കമ്പനി സ്‌ക്രീന്‍ മാറ്റാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ചെയ്തില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത നിര്‍മാണമാണ് ഫോണിലെ പ്രശ്‌നത്തിനു കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it