Sub Lead

മുസ്‌ലിം പള്ളിയിലെ ദേശീയപതാക പറിച്ചെറിഞ്ഞ് കാവിത്തുണി കെട്ടിയ ഹിന്ദുത്വന്റെ ജാമ്യാപേക്ഷ തള്ളി

മുസ്‌ലിം പള്ളിയിലെ ദേശീയപതാക പറിച്ചെറിഞ്ഞ് കാവിത്തുണി കെട്ടിയ ഹിന്ദുത്വന്റെ ജാമ്യാപേക്ഷ തള്ളി
X

ചണ്ഡീഗഡ്: മുസ്‌ലിം പള്ളിയിലെ ദേശീയപതാക പറിച്ചെറിഞ്ഞ് കാവത്തുണി കെട്ടിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. ഗുഡ്ഗാവിലെ ഉതോന്‍ ഗ്രാമത്തിലെ പള്ളിയില്‍ അക്രമം കാട്ടിയ വികാഷ് തോമര്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് മനീഷ ബത്ര തള്ളിയത്. പ്രതി അക്രമം നടത്തിയെന്ന് വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസുരക്ഷക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പഠിക്കാനും ഗൂഡാലോചന അന്വേഷിക്കാനും കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അതിനാല്‍, പ്രതിയെ കസ്റ്റഡിയില്‍ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ജൂലൈ ഏഴിനാണ് വികാഷും മറ്റു രണ്ടുപേരും ചേര്‍ന്ന് പള്ളിയില്‍ അതിക്രമിച്ച് കയറി ദേശീയപതാക വലിച്ചെറിഞ്ഞ് കാവിത്തുണി കെട്ടിയത്. തുടര്‍ന്ന് ഈ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പ്രചരിപ്പിച്ചു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി നല്‍കിയ പരാതിയിലാണ് ദേശീയ ചിഹ്നങ്ങളെ അപമാനിക്കല്‍ നിയമപ്രകാരം കേസെടുത്തത്. മറ്റു രണ്ടുപ്രതികള്‍ക്ക് അന്ന് തന്നെ സെഷന്‍സ് കോടതി ജാമ്യം നല്‍കി. എന്നാല്‍, വികാഷിന്റെ ഹരജി തള്ളി. അല്‍പ്പമെങ്കിലും രാജ്യസ്‌നേഹമുള്ളവര്‍ ദേശീയപതാക വലിച്ചെറിയില്ലെന്നാണ് അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞത്.

Next Story

RELATED STORIES

Share it