Sub Lead

കൊവിഡ് വാക്‌സിന്‍: ഇന്ത്യയില്‍ അനുമതി തേടി ഫൈസര്‍

വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം.

കൊവിഡ് വാക്‌സിന്‍: ഇന്ത്യയില്‍ അനുമതി തേടി ഫൈസര്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച അപേക്ഷ നല്‍കി.

വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. നിലവില്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സിനുകള്‍ക്കാണ് സാധാരണ അനുമതി നല്‍കാറുള്ളത്. നേരത്തെ, യുകെയ്ക്കു പിന്നാലെ ബഹ്‌റയ്‌നും കോവിഡ് വാക്‌സിന് അടിയന്തര അനുമതിനല്‍കിയിരുന്നു.

യുഎസിലും ഫൈസര്‍, മേഡേണ എന്നീ വാക്‌സിനുകളുടെ അടിയന്തര അനുമതി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടു വാക്‌സിന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it