Sub Lead

ഒരാഴ്ചയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും കൂടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

ജൂണ്‍ 7 മുതലാണ് ഇന്ധന വില ഉയരാന്‍ ആരംഭിച്ചത് . രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഒരാഴ്ചയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും കൂടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല
X

കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80.69 രൂപയാണ് പെട്രോള്‍ വില. കഴിഞ്ഞ മാസത്തില്‍ തുടര്‍ച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിരുന്നു. ജൂണ്‍ 7 മുതലാണ് ഇന്ധന വില ഉയരാന്‍ ആരംഭിച്ചത് . രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഡല്‍ഹിയില്‍ പെട്രോളിന്റെ വില 80.43 രൂപയായി നില്‍ക്കുമ്പോള്‍ ഡീസല്‍ നിരക്ക് 25 പൈസ വര്‍ധിച്ച് ലിറ്ററിന് 80.78 രൂപയായി ഉയര്‍ന്നു. അതായത് ദേശീയ തലസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഡീസലിന് പെട്രോളിനേക്കാള്‍ വില കൂടുതലാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ ലിറ്ററിന് 82.10 രൂപയായിരുന്നപ്പോള്‍ ഡീസല്‍ 25 പൈസ വിലയ്ക്ക് ലിറ്ററിന് 75.89 രൂപയായി വില്‍പന ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.



Next Story

RELATED STORIES

Share it