സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശി സുനില്‍ ജെ അറകാലന്‍ സമര്‍പ്പിച്ച ഹരജിയാണ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കുക

ന്യൂഡല്‍ഹി:സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹരജി തിങ്കളാഴ്ച സുപ്രികോടതി പരിഗണിക്കും.സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശി സുനില്‍ ജെ അറകാലന്‍ സമര്‍പ്പിച്ച ഹരജിയാണ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കുക. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുക്കൊണ്ടാണ് സര്‍വേ നടപടികള്‍ മുന്നേറുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.സര്‍വേ നടപടികള്‍ ഉടന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹരജി.പദ്ധതിയുടെ ഡിപിആര്‍ തയാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.സര്‍വേ നടത്താനും ഉചിതമായ രീതിയില്‍ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്. സര്‍വേ നടത്താന്‍ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമ പ്രകാരം സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.സാമ്പത്തിക ചെലവ് അടക്കം ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
RELATED STORIES
നെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMT