Sub Lead

യാചകന് പണം നല്‍കിയ രണ്ടു പേര്‍ക്കെതിരേ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ്

ഒരു വര്‍ഷം തടവുശിക്ഷയോ 2,500 രൂപ പിഴയോ വിധിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

യാചകന് പണം നല്‍കിയ രണ്ടു പേര്‍ക്കെതിരേ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ്
X

ഇന്‍ഡോര്‍(മധ്യപ്രദേശ്): യാചകര്‍ക്ക് പണം നല്‍കരുതെന്ന ഉത്തരവ് ലംഘിച്ച രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ഒരു വര്‍ഷം തടവുശിക്ഷയോ 2,500 രൂപ പിഴയോ വിധിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. യാചകവിരുദ്ധ സ്‌ക്വോഡിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് കേസെന്ന് ഇന്‍ഡോര്‍ പോലിസ് അറിയിച്ചു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ഈ കേസുകളിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ജില്ലയെ ജനുവരി ഒന്നുമുതല്‍ യാചകവിമുക്താക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജില്ലാഭരണകൂടം പ്രഖ്യാപിച്ചിരുന്നു.ഭിക്ഷ നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. കൂടാതെ യാചകരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1,000 രൂപ ഇനാമും നല്‍കും. യാചകരെ പുനരധിവസിപ്പിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡോറില്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രനിര്‍ദേശ പ്രകാരം ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്‌നോ, മുംബൈ, പാറ്റ്‌ന, അഹമദാബാദ് എന്നീ നഗരങ്ങളെയാണ് കേന്ദ്രം പൈലറ്റ് പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it