Sub Lead

'ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യയ്ക്ക് ജീവിക്കേണ്ടെ?'; പെരിയ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത്

പെരിയ കല്യോട്ടെയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്.

ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യയ്ക്ക് ജീവിക്കേണ്ടെ?; പെരിയ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത്
X

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്ത്. കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ എന്ന് ചോദിച്ച അദ്ദേഹം നിയമനം യാദൃച്ഛികം മാത്രമാണെന്നും ന്യായീകരിച്ചു.

പെരിയ കല്യോട്ടെയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്. വിഷയത്തില്‍ അന്വേഷണമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുന്‍പ് തന്നെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ സിപിഎം ശുപാര്‍ശ ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it