Sub Lead

ഖത്തര്‍ ട്രംപിന് നല്‍കിയ വിമാനം യുഎസ് സ്വീകരിച്ചെന്ന് പെന്റഗണ്‍

ഖത്തര്‍ ട്രംപിന് നല്‍കിയ വിമാനം യുഎസ് സ്വീകരിച്ചെന്ന് പെന്റഗണ്‍
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ നല്‍കിയ ബോയിങ് 747 വിമാനം യുഎസ് സ്വീകരിച്ചെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ട്രംപ് വിമാനം ഉപയോഗിക്കുമെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പാണെല്‍ അറിയിച്ചു. വിമാനത്തില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പീറ്റ് ഹെഗ്‌സെത്ത് വ്യോമസേനക്ക് നിര്‍ദേശം നല്‍കിയതായി വ്യോമസേനയുടെ സെക്രട്ടറിയായ ട്രോയ് മെയിന്‍ക് പറഞ്ഞു. ഇതിന് രണ്ടുവര്‍ഷത്തോളം സമയമെടുക്കും.

ഖത്തര്‍ സൗജ്യന്യമായാണ് വിമാനം തന്നതെന്നും അതിനെ നിലവിലെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന് പകരമായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, വിമാനം ട്രംപ് ഖത്തറിനോട് ആവശ്യപ്പെട്ടുവെന്നാണ് ചില റിപോര്‍ട്ടുകള്‍ പറയുന്നത്. ഈ വിമാനത്തിന് 3,423 കോടി രൂപയോളം വിലയുണ്ട്.

Next Story

RELATED STORIES

Share it