Sub Lead

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി

പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണച്ചു.14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി 5, കോണ്‍ഗ്രസ് 2, കേരള കോണ്‍ഗ്രസ് 1, ജനപക്ഷം 6 എന്നിങ്ങനെയായിരുന്നു കക്ഷി നില.

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി
X
കോട്ടയം: ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണച്ചു.14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി 5, കോണ്‍ഗ്രസ് 2, കേരള കോണ്‍ഗ്രസ് 1, ജനപക്ഷം 6 എന്നിങ്ങനെയായിരുന്നു കക്ഷി നില. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് പി സി ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നത്.
Next Story

RELATED STORIES

Share it