Sub Lead

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പോലിസ്

വി കുഞ്ഞിക്കൃഷ്ണനെതിരേ പാർട്ടി നടപടി വന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് സിപിഎമ്മിന്റെ പേരിൽ തന്നെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് തേജസ് ന്യൂസ് ഒപ്പിച്ച പണിയാണെന്നും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി ടി വി രാജേഷ് തേജസ് ന്യൂസിനോട് പ്രതികരിച്ചു.

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പോലിസ്
X

കണ്ണൂർ: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ യൂത്ത് ലീ​ഗ് പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പോലിസ്. അന്വേഷണത്തിന്റെ ഭാ​ഗമായി പരാതിക്കാരനായ യൂത്ത് ലീ​ഗ് മണ്ഡലം പ്രസിഡന്റ് പി കെ ഷബീറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തി.

പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം അന്വേഷിക്കണമെന്നും മധുസൂദനനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു ആവശ്യം. പയ്യന്നൂര്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയതെങ്കിലും അന്വേഷണം നടത്തണമെന്ന് പയ്യന്നൂർ സിഐക്ക് ഡിവൈഎസ്പി നിർദേശം നൽകുകയായിരുന്നു.

പ്രാഥമിക അന്വേഷണം നടത്താനാണ് ഡിവൈഎസ്പി നിർദേശിച്ചത്. അതിന്റെ ഭാ​ഗമായി പരാതിക്കാരനായ യൂത്ത് ലീ​ഗ് മണ്ഡലം പ്രസിഡന്റ് പി കെ ഷബീറിന്റെ മൊഴിയെടുത്തിട്ടുണ്ട്. പരാതിയിൽ കുറ്റക്കാരെന്ന് ആരോപിച്ച എംഎൽഎ അടക്കമുള്ളവരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നും പയ്യന്നൂർ സിഐ തേജസ് ന്യൂസിനോട് പറഞ്ഞു.

നേതാക്കള്‍ക്കെതിരേ പരാതി ഉന്നയിച്ചതിന്റെ പേരിലാണ് വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ടി വി രാജേഷിന് താല്‍ക്കാലിക ചുമതല നല്‍കി. സംഭവം പാര്‍ട്ടിക്ക് പുറത്ത് വിവാദമായതിന്റെ പേരിലായിരുന്നു നടപടി. എന്നാൽ വി കുഞ്ഞിക്കൃഷ്ണനെതിരേ പാർട്ടി നടപടി വന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് സിപിഎമ്മിന്റെ പേരിൽ തന്നെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് തേജസ് ന്യൂസ് ഒപ്പിച്ച പണിയാണെന്നും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി ടി വി രാജേഷ് തേജസ് ന്യൂസിനോട് പ്രതികരിച്ചു.

ഫണ്ട് തട്ടിപ്പിൽ പാർട്ടി ചട്ടക്കൂടിന് പുറത്തേക്ക് പ്രതിഷേധം അറിയിക്കാൻ പ്രവർത്തകരും അണികളും തയാറായില്ലെങ്കിലും ഉള്ളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഈയിടെ ഉദ്ഘാടനം കഴിഞ്ഞ പാർട്ടി ഓഫിസിന്റെ ഫണ്ട് പിരിവ് പോലും ക്ലേശകരമായിരുന്നെന്ന് പ്രദേശത്തെ പ്രവർത്തകർ പറയുന്നു. പാർട്ടി ബന്ധുക്കളുടെ വീട്ടിൽ ചെന്ന് ഫണ്ട് കാശ് ആയി തന്നില്ലെങ്കിലും ഫർണിച്ചർ പോലുള്ളവ നിങ്ങൾ തന്നെ മേടിച്ചുതന്നാൽ മതിയെന്ന് പറയേണ്ട ​ഗതികേടിലാണ് അണികളും പ്രവർത്തകരും.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലാണ് ടി ഐ മധുസൂദനന് ജനങ്ങൾക്കിടയിൽ ഉണ്ടായ വിശ്വാസം പൂർണമായും തകർന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം പയ്യന്നൂരിലെ വിവിധ കുടംബശ്രീ യോ​ഗങ്ങളിലടക്കം ഉയർന്നുവന്നിട്ടുണ്ട്. ഇത് വിലയിരുത്താൻ സിപിഎം നേതൃത്വം തയാറായിട്ടില്ലെങ്കിലും ഫണ്ട് വെട്ടിപ്പ്, കണക്ക് സഹിതം മേൽക്കമ്മിറ്റിയെ അറിയിച്ച വി കുഞ്ഞിക്കൃഷ്ണൻ തന്നെ, നടപടിയില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഇല്ലാതാകുമെന്ന് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it