- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തീരാങ്കാവ് മാവോവാദി കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
വയനാട് കല്‍പറ്റ സ്വദേശിയായ വിജിത് വിജയനെ (27)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: പന്തീരാങ്കാവ് മാവോവാദി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് കല്‍പറ്റ സ്വദേശിയായ വിജിത് വിജയനെ (27)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്. കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കല്‍പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. അറസ്റ്റിലായ വിജിത് കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയാണ്.
RELATED STORIES
''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന്...
28 Jun 2025 11:45 AM GMT'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍...
28 Jun 2025 11:33 AM GMTമുഹര്‍റം ആഘോഷം: സംഭലില്‍ 900 പേരെ കരുതല്‍ തടങ്കലിലാക്കി
28 Jun 2025 11:29 AM GMTഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMT