- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിവൈഎഫ്ഐ സമര സംഘടനയല്ലാതായി മാറി; ആഭ്യന്തര വകുപ്പിനെതിരേയും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാനൂരിലെ സഖാക്കള്‍ അതിരൂക്ഷമായ വിമര്‍ശനമാണ് പോലിസിനെതിരെ അഴിച്ചുവിട്ടത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കള്ളക്കേസടെുക്കുകയാണെന്നും പാര്‍ട്ടി ഭരണത്തില്‍പ്പോലും തങ്ങള്‍ക്കു രക്ഷയില്ലെന്നും പാനൂര്‍ സഖാക്കള്‍ ആഞ്ഞടിച്ചു.

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി- ഗ്രൂപ്പുചര്‍ച്ച പുരോഗമിക്കുന്നു. പാര്‍ട്ടി നേതാക്കളായ ഇ പി ജയരാജന്‍, കെ കെ ശൈലജ, പി ജയരാജന്‍ എന്നിവര്‍ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുനിഷേധിക്കപ്പെട്ട വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നു സംസ്ഥാന നേതൃത്വം അറിയിച്ചതിനാല്‍ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കാതെ ഒഴിവാക്കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാനൂരിലെ സഖാക്കള്‍ അതിരൂക്ഷമായ വിമര്‍ശനമാണ് പോലിസിനെതിരെ അഴിച്ചുവിട്ടത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കള്ളക്കേസടെുക്കുകയാണെന്നും പാര്‍ട്ടി ഭരണത്തില്‍പ്പോലും തങ്ങള്‍ക്കു രക്ഷയില്ലെന്നും പാനൂര്‍ സഖാക്കള്‍ ആഞ്ഞടിച്ചു.
തളിപ്പറമ്പ് ഏരിയയില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന് വോട്ടുകുറഞ്ഞതും കീഴാറ്റൂര്‍ മാന്ധംകുണ്ടിലെ വിഭാഗീയതയുമെല്ലാം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാണിച്ചതിനാല്‍ ഇതു കേന്ദ്രീകരിച്ചു കൂടുതല്‍ ചര്‍ച്ചയിലേക്ക് പോയില്ല. ഇതുകൂടാതെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പാര്‍ട്ടി ജില്ലാ നേതൃത്വം ബക്കളത്ത് പിറ്റേദിവസം നടത്തിയ വിശദീകരണ യോഗം അവധാനതയില്ലാതെയായിപ്പോയെന്ന സ്വയം വിമര്‍ശനവും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനെ വരെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ വലിച്ചിഴച്ചു. തളിപ്പറമ്പ് ഏരിയയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഈ വിഷയത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളും വ്യാപകമായ രീതിയില്‍ നടന്നുവെന്നും പ്രവര്‍ത്തന റിപോര്‍ട്ടില്‍ പറയുന്നു.
കൃത്യസമയത്ത് ചില വിഷയങ്ങളില്‍ ഇടപെടുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റുന്നുണ്ടെന്നു തളിപ്പറമ്പ് ഏരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കീഴാറ്റൂര്‍ വയല്‍ക്കിളി വിഷയത്തിലായാലും കോമത്ത് മുരളീധരന്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ സംഭവത്തിലുമൊക്കെ പാര്‍ട്ടി നേതൃത്വം തുടക്കത്തില്‍ കാഴ്ചക്കാരായിരുന്നു. ജനങ്ങളും പാര്‍ട്ടി അംഗങ്ങളും നേതൃത്വത്തിന്റെ തീരുമാനന്തെന്നറിയാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റിയുടെ നിലപാടറിയാന്‍ കാത്തുനില്‍ക്കുന്ന ദൗര്‍ബല്യം ജില്ലാ നേതൃത്വം പലപ്പോഴായി കാണിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു.
ഇപ്പോഴത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുകാലത്ത് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ഇപ്പോള്‍ സമര സംഘടനയല്ലാതായി മാറിയെന്ന വിമര്‍ശനവും ഗ്രൂപ്പു ചര്‍ച്ചയില്‍ ഉയര്‍ന്നു. യുവജനങ്ങള്‍ നേരിടുന്ന വിഷയങ്ങളില്‍ തിരുത്തല്‍ ശകതിയായി പ്രവര്‍ത്തിക്കാന്‍ ഡിവൈഎഫ്ഐയ്ക്കു കഴിയുന്നില്ല.
നേതാക്കളുടെ പെട്ടിതൂക്കുകയും പാര്‍ട്ടി ഓഫിസ് വരാന്തകളില്‍ തമ്പടിക്കുകയും ചെയ്യുന്നവരായി ഡിവൈഎഫ്ഐ നേതൃത്വം മാറിയിരിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. തുടര്‍ഭരണത്തിന്റെ ആലസ്യം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ഡിവൈഎഫ്ഐയെയാണ് ബാധിച്ചതെന്നു ചില ഏരിയകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കരുവന്നൂരിനെതിനു സമാനമായി പേരാവൂരില്‍ ഉയര്‍ന്നുവന്ന ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് മലയോര മേഖലയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചുവെന്നും ഈ വിഷയത്തില്‍ അതിജാഗ്രതയോടെ ഇടപെടാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പേരാവൂരില്‍ നിന്നുള്ള ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി നിയന്ത്രിത സ്ഥാപനത്തില്‍ നടന്ന ചിട്ടിതട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത് കൂടുതല്‍ പാര്‍ട്ടി അനുഭാവികളും ബന്ധുക്കളുമായ സാധാരണക്കാര്‍ക്കാണ്. ഇവരുടെ വിഷയം പരിഹരിക്കുന്നതിനു ഇതുവരെ കഴിയാത്തത് വലിയ വീഴ്ചയാണെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















