Sub Lead

ഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി തങ്ങള്‍

ഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി തങ്ങള്‍
X

മലപ്പുറം: കോഴിക്കോട് തൂണേരി ഷിബിന്‍വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുസ് ലിം ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍. പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

''ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂര്‍ ജയിലില്‍ കഴിയുന്ന നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഇന്ന് ജയിലിലെത്തി സന്ദര്‍ശിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇ ഹാരിസും കൂടെയുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അഡ്വ. ഹാരിസ് ബീരാന്‍ എം പി യുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരമോന്നത നീതിപീഠത്തിന്‌ മുന്നില്‍ നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാര്‍ട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും.''

Next Story

RELATED STORIES

Share it