Sub Lead

ഇസ്രായേല്‍ ആക്രമണത്തില്‍ കൈ നഷ്ടമായ ഫലസ്തീനി 18 വര്‍ഷമായി ഇസ്രായേല്‍ തടവറയില്‍

ജമാല്‍ അബുല്‍ ഹിജ എന്ന 61കാരനായ ഫലസ്തീനിയാണ് നീതി കാത്ത് സയണിസ്റ്റ് തടങ്കല്‍പാളയത്തില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ കൈ നഷ്ടമായ ഫലസ്തീനി 18 വര്‍ഷമായി ഇസ്രായേല്‍ തടവറയില്‍
X

തെല്‍അവീവ്: ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു കൈ പൂര്‍ണമായും നഷ്ടമായ ഫലസ്തീനി വയോധികന്‍ സ്വാതന്ത്ര്യത്തിന്റെ പുലരി കാത്ത് സയണിസ്റ്റ് തടവറയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 18 വര്‍ഷം പൂര്‍ത്തിയാക്കി. ജമാല്‍ അബുല്‍ ഹിജ എന്ന 61കാരനായ ഫലസ്തീനിയാണ് നീതി കാത്ത് സയണിസ്റ്റ് തടങ്കല്‍പാളയത്തില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.

ആദ്യ രണ്ടുമാസം ചോദ്യം ചെയ്യലെന്ന പേരില്‍ ക്രൂര പീഡനങ്ങളാണ് ജമാല്‍ അബുല്‍ ഹിജ ഏറ്റുവാങ്ങിയതെന്ന് അല്‍ വതന്‍ വോയ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. തടവറയില്‍ ആദ്യ പത്തു വര്‍ഷം ഇദ്ദേഹം ഏകാന്ത തടവിലുമായിരുന്നു.

2002 ആഗസ്ത് 26നാണ് അബുല്‍ ഹിജയെ അധിനിവേശ സൈന്യം സൈന്യം അറസ്റ്റു ചെയ്തത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ അല്‍ ഖസ്സാം സൈന്യത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് സയണിസ്റ്റ് സേന ഇദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയത്. നിരവധി ഇസ്രായേലികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കള്ളക്കേസും പിന്നാലെ ഇദ്ദേഹത്തിനെതിരേ ചുമത്തി. തുടര്‍ന്ന് ഒമ്പത് ജീവപര്യന്തത്തിനു പുറമെ 20 വര്‍ഷത്തെ തടവിനും കോടതി ഇദ്ദേഹത്തെ ശിക്ഷിക്കുകയായിരുന്നു.

2002 മാര്‍ച്ചില്‍ ഇസ്രായേല്‍ സേനയുടെ ബോംബാക്രമണത്തിലാണ് അദ്ദേഹത്തിന് ഇടതുകൈ നഷ്ടമായത്. ജെനിന്‍ നഗരത്തില്‍ നടന്ന ഇസ്രായേലിന്റെ കുപ്രസിദ്ധമായ ഉപരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന്റെ കൂടെ നില്‍ക്കാനുള്ള ആവശ്യം നിരസിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നെ തടവറയില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു. തുടര്‍ന്ന് സഹതടവുകാര്‍ 28 ദിവസത്തെ നിരാഹാര സത്യഗ്രഹം നടത്തിയതിന്റെ ഫലമായി അദ്ദേഹത്തെ ഏകാന്ത തടവില്‍ നിന്നും മോചിപ്പിച്ചത്.

ഇതിനിടെ, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളായ അസിമിനെയും അബ്ദുസ്സലാമിനേയും ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തിരുന്നു. ഒമ്പതു മാസമായി മൂവരും ഇപ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാണ്. 2003 മാര്‍ച്ചില്‍ ഇദ്ദേഹത്തിന്റെ മകന്‍ ഹംസയെ സയണിസ്റ്റ് സൈന്യം വധിച്ചിരുന്നു.

Next Story

RELATED STORIES

Share it