ഇസ്രായേല്‍ ജയിലിലെ ഫലസ്തീന്‍ പൗരന്റെ തടങ്കല്‍ 40ാം വര്‍ഷത്തിലേക്ക്
രാമല്ല: ഇസ്രായേല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഫലസ്തീന്‍ പൗരന്റെ തടങ്കല്‍ വാസം 40ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 64കാരനായ ഫലസ്തീന്‍ പൗരന്‍ മഹര്‍ യൂനുസിനെ 1983 ജനുവരി 18 ന് വടക്കന്‍ ഇസ്രായേലിലെ ആറ പട്ടണത്തില്‍ വച്ചാണ് ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുന്നത്. 40 വര്‍ഷത്തെ ജീവപര്യന്തം തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. യൂനുസിന്റെ ജീവപര്യന്തം തടവിന്റെ അവസാനത്തെ വര്‍ഷമാണിത്. ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി (പിപിഎസ്) എന്ന എന്‍ജിഒയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
തടവുകാരുടെ കൈമാറ്റങ്ങളില്‍ യൂനുസിനെ ഉള്‍പ്പെടുത്താന്‍ ഇസ്രായേല്‍ അധികാരികള്‍ മുമ്പ് വിസമ്മതിച്ചിരുന്നുവെന്ന് അവകാശ സംഘം ചൂണ്ടിക്കാട്ടി. 1993 ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇസ്രായേലും തമ്മിലുള്ള ഓസ്‌ലോ സമാധാന ഉടമ്പടി ഒപ്പിടുന്നതിന് മുമ്പ് 25 ഫലസ്തീനികള്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് എന്‍ജിഒ പറയുന്നു. ആകെ 4,600 ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ഫലസ്തീന്‍ എന്‍ജിഒകളുടെ കണക്ക്.
RELATED STORIES
ബാലഗോകുലം പരിപാടിയില് മേയര്: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം:...
8 Aug 2022 3:06 PM GMTതാനൂര്-തെയ്യാല മേല്പ്പാല നിര്മ്മാണം: സംസ്ഥാനം റെയില്വേക്ക്...
8 Aug 2022 2:34 PM GMTപ്രളയബാധിതരെ കാത്തിരിക്കുന്നത് വീടുകളും കിണറുകളും ശുചീകരിക്കാനുള്ള...
8 Aug 2022 2:28 PM GMTമടവീണ് നഷ്ടംനേരിട്ട കുട്ടനാട്ടിലെ കര്ഷകര്ക്ക് സമയബന്ധിതമായി...
8 Aug 2022 11:56 AM GMTനീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഷട്ടര് 20 സെന്റിമീറ്ററായി ഉയര്ത്തി
8 Aug 2022 11:23 AM GMTആഫ്രിക്കന് പന്നിപ്പനി; കര്ഷകര്ക്കുളള നഷ്ടപരിഹാരം 11ന് നല്കും
8 Aug 2022 11:18 AM GMT