Sub Lead

പാലക്കാട്ട് ദമ്പതിമാരെ വെട്ടിക്കൊന്നു; നാലുവയസ്സുകാരന് ഗുരുതര പരിക്ക്

പാലക്കാട്ട് ദമ്പതിമാരെ വെട്ടിക്കൊന്നു; നാലുവയസ്സുകാരന് ഗുരുതര പരിക്ക്
X

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പന്ത്രണ്ടോടെയാണ് അക്രമം. സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.

Next Story

RELATED STORIES

Share it