- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി വേട്ട: മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ പോലിസിനെ സമീപിച്ചിരുന്നു. കാര്‍ത്തിയുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിക്കും മണിവാസകത്തിന്റെ ബന്ധുക്കള്‍ പോലിസ് സര്‍ജനുമാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്.

പാലക്കാട്: അട്ടപ്പാടിയില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടുമായി ബന്ധുക്കള്‍ രംഗത്ത്. മരണപ്പെട്ട കാര്‍ത്തി, മണിവാസകം എന്നിവരുടെ ബന്ധുക്കളാണ് പോലിസിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പായി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലിസ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അതുകൊണ്ടുതന്നെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ പോലിസിനെ സമീപിച്ചിരുന്നു. കാര്‍ത്തിയുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിക്കും മണിവാസകത്തിന്റെ ബന്ധുക്കള്‍ പോലിസ് സര്‍ജനുമാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്.
പോലിസ് ആവശ്യം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ത്തികിന്റെ അമ്മയും സഹോദരനും മണിവാസകത്തിന്റെ ബന്ധുക്കളും രാവിലെ 10 മണിക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍, ബന്ധുക്കളെ കാണിക്കുന്നതിന് മുമ്പുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ആരെന്ന് ബന്ധുക്കളെ കാണിച്ച് തിരിച്ചറിയുന്നതിന് അവസരം നല്‍കാതെ പോലിസ് ധൃതിപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സേലം ഡിവൈഎസ്പി അറിയിച്ചതുപ്രകാരമാണ് മൃതദേഹം തിരിച്ചറിയാനായി എത്തിയതെന്ന് മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി പോലിസ് സര്‍ജന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് പോലിസ് ഏറ്റുമുട്ടലില്‍ സഹോദരന്‍ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. എന്നാല്‍, തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയപ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പോലിസ് ഏറ്റുമുട്ടലുണ്ടായി എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഗൗരവമായ സംശയമുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോസ്റ്റ്‌മോര്‍ട്ടം വളരെയേറെ ആശ്രയിച്ചിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രമക്കേട് നടത്തുമോയെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതുകൊണ്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പോലിസ് സര്‍ജന് നല്‍കിയ പരാതിയില്‍ സഹോദരി ആവശ്യപ്പെടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















