Sub Lead

പാലക്കാട്ട് കര്‍ഷകനെ ആക്രമിച്ച് കാട്ടാനക്കൂട്ടം; ഗുരുതര പരിക്ക്

പാലക്കാട്ട് കര്‍ഷകനെ ആക്രമിച്ച് കാട്ടാനക്കൂട്ടം; ഗുരുതര പരിക്ക്
X

പാലക്കാട്: കഞ്ചിക്കോട് വാധ്യാര്‍ചള്ളയില്‍ കാട്ടാനക്കൂട്ടം കര്‍ഷകനെ മാരകമായി ആക്രമിച്ചു. വാധ്യാര്‍ചള്ളയില്‍ രത്‌നത്തിന്റെ മകന്‍ വിജയന്(41) ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ കഴുത്തിലും ഇടുപ്പിലും ആന ചവിട്ടിയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കൃഷിയിടത്തില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാന്‍ വിജയനും രത്‌നവും കൂടി ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. രത്‌നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന ചവിട്ടി. പ്രദേശവാസികള്‍ ഓടിക്കൂടി പടക്കമെറിഞ്ഞതോടെ ആനക്കൂട്ടം പിന്തിരിഞ്ഞ് ഓടി. പരുക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it