ഭീകരവാദം ഇല്ലാതാക്കുന്നതില്‍ പരാജയം: പാകിസ്താന് മുന്നറിയിപ്പുമായി ആഗോള സമിതി
തല്‍സ്ഥിതി തുടരുകയാണെങ്കില്‍ പാകിസ്താനെ ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നും തിങ്കളാഴ്ച നടന്ന എഫ്എടിഎഫ് യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാരിസ്: സായുധസംഘങ്ങള്‍ക്കുള്ള പണ ലഭ്യത തടയുന്നതില്‍ നടപടി സ്വീകരിക്കാത്ത പാകിസ്താനെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് ആവര്‍ത്തിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പ്രസിഡന്റ് മാര്‍ഷ്യല്‍ ബില്ലിങ്സ്ലി. എല്ലാ അവസരങ്ങളും പാകിസ്താന്‍ പാഴാക്കി. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ പാകിസ്താനെ ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നും തിങ്കളാഴ്ച നടന്ന എഫ്എടിഎഫ് യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയിലും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ പാകിസ്താന്‍ കൂട്ടാക്കിയില്ലെങ്കില്‍ എഫ്എടിഎഫ് അടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭീകരവാദം തടയുന്നതിനുള്ള യുഎന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാകിസ്താന്‍ പാലിച്ചിട്ടില്ല. ഈ വര്‍ഷം ഒക്ടോബറോടുകൂടി സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്എടിഎഫ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെയും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി.
എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയില്‍ പാകിസ്ഥാനെതിരേ രംഗത്തുവന്നത്. സമിതിയില്‍ ചൈനയും റഷ്യയും പാകിസ്താന് അനുകൂലമായി രംഗത്തുവന്നിരുന്നു.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMTതൃശൂര്‍ കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT