Big stories

രാജ്യത്ത് 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ്; 1007 മരണം

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

രാജ്യത്ത് 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ്; 1007 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1007 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര്‍ രോഗമുക്തി നേടി. 48,040 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ 11,813 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത്. 9115 പേര്‍ രോഗമുക്തി നേടി. 413 മരണവും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 19,063 ആയി ഉയര്‍ന്നു. 5,60,126 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 5,835 പേര്‍ക്കാണ് പുതുതായി രോഗം കണ്ടത്തിയത്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 3,20,355 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ ഇന്നലെ 9,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 6,706 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 4,603 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇന്നലെ 1092 പോസിറ്റീവ് കേസുകളും 18 മരണവും റിപോര്‍ട്ട് ചെയ്തു. പ്രതിദിന പരിശോധന എട്ടുലക്ഷത്തിന് മുകളിലെത്തി. രാജ്യത്ത് ഇന്നലെമാത്രം 8,48,728 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.




Next Story

RELATED STORIES

Share it