ഒതായി മനാഫ് വധക്കേസ്: 25 വര്‍ഷത്തിനു ശേഷം മുഖ്യപ്രതി പിടിയില്‍
പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ അദ്ദേഹവും കുറ്റവിമുക്തനാവുകയായിരുന്നു

മലപ്പുറം: ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലാണ് ഒതായി മാലങ്ങാടന്‍ ഷഫീഖിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പോലിസ് പിടികൂടിയത്. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഷഫീഖിനെ എടവണ്ണ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ് പിടിയിലായ ഷഫീഖ്.
1995 ഏപ്രില്‍ 13നാണു കേസിനാസ്പദമായ സംഭവം. പിതാവ് ആലിക്കുട്ടിക്കൊപ്പം പോവുന്നതിനിടെയാണ് മനാഫിനെ ഒരുസംഘം അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാംപ്രതി ഷഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവര്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ കീഴടങ്ങിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ അദ്ദേഹവും കുറ്റവിമുക്തനാവുകയായിരുന്നു.
Othayi Manaaf murder case: Main accused was arrested after 25 years
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT