Sub Lead

ആന്തണി ഹോപ്കിന്‍സ്, മെക്‌ഡോര്‍മന്‍ഡ് മികച്ച അഭിനേതാക്കള്‍; നൊമാഡ്‌ലാന്‍ഡിന് മൂന്ന് ഓസ്‌ക്കര്‍

നൊമാഡ്‌ലാന്‍ഡ് സംവിധാനം ചെയ്ത ചൈനീസ് സംവിധായിക ക്ലൂയി ചാവോ ഓസ്‌ക്കറില്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായി മാറി.

ആന്തണി ഹോപ്കിന്‍സ്, മെക്‌ഡോര്‍മന്‍ഡ് മികച്ച അഭിനേതാക്കള്‍; നൊമാഡ്‌ലാന്‍ഡിന് മൂന്ന് ഓസ്‌ക്കര്‍
X


ആന്തണി ഹോപ്കിൻസ്, ക്ലൂയി ചാവോ, മെക്ഡോർമൻഡ്......

ആന്തണി ഹോപ്കിന്‍സ്, ക്ലൂയി ചാവോ, മെക്‌ഡോര്‍മന്‍ഡ്

ലോസ് ഏഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കറില്‍ 'ദി ഫാദര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നൊമാഡ് ലാന്‍ഡ് ആണ് മികച്ച ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ് മികച്ച നടിയായി. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്‌ലാന്‍ഡ് നേടിയത്.

നൊമാഡ്‌ലാന്‍ഡ് സംവിധാനം ചെയ്ത ചൈനീസ് സംവിധായിക ക്ലൂയി ചാവോ ഓസ്‌ക്കറില്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായി മാറി. മികച്ച വസ്ത്രാലങ്കാരത്തിന് അവാര്‍ഡ് കരസ്ഥമാക്കിയ അന്ന റോത്ത് ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായമേറിയ വനിതയായി. മിന്നാരിയിലെ അഭിനയത്തിന് യൂന്‍ യൂ ജാങ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡാനിയല്‍ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയമാണ് ഡാനിയലിന് പുരസ്‌കാരം നേടികൊടുത്തത്. നൊമാഡ് ലാന്‍ഡ് ഒരുക്കിയ ചൈനക്കാരിയായ ക്ലോയി ഷാവോ മികച്ച സംവിധായികയായി.

പീറ്റ് ഡോക്ടര്‍, ഡാന മറെ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സോള്‍ ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം. പ്രോമിസിങ് യങ് വുമണിന്റെ രചന നിര്‍വഹച്ച എമറാള്‍ഡ് ഫെന്നല്‍ മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്‌ളോറിയന്‍ സെല്ലറും സ്വന്തമാക്കി.

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെയും ഓസ്‌കര്‍ ജേതാവായ ഇന്ത്യന്‍ കോസ്റ്റിയൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അവാര്‍ഡ് വേദിയില്‍ ആദരിച്ചു. ഹോളിവുഡ് ചിത്രങ്ങളായ ലൈഫ് ഓഫ് പെ, ജുറാസിക് വേള്‍ഡ്, ഇന്‍ഫെര്‍നോ തുടങ്ങിയ സിനിമകളില്‍ ഇര്‍ഫാന്‍ അഭിനയിച്ചിട്ടുണ്ട്. 1982 ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു ഓസ്‌കാര്‍ ജേതാവായത്.

Next Story

RELATED STORIES

Share it