ഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ടു
കേസില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എംഎല്‍എമാരായ സി ശ്രീകൃഷ്ണന്‍, കെ കെ നാരായണന്‍ തുടങ്ങി113 പേരായിരുന്നു കേസിലെ പ്രതികള്‍.

2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കാറിനു നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേള്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പോലിസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറായ സിഒടി നസീര്‍ സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT