Sub Lead

കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ബിജെപിക്ക് പിന്തുണ

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചതായാണു സൂചന

കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ബിജെപിക്ക് പിന്തുണ
X
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നേതാക്കള്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു മന്ത്രി കൂടി രാജിവച്ചു. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷാണ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജി വയ്ക്കുകയും ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. മുള്‍ബാഗലില്‍ നിന്നുള്ള എംഎല്‍എയായ നാഗേഷ് നേരത്തേ സര്‍ക്കാര്‍ രൂപീകരണ സമയം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിക്കുകയും മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് നാഗേഷ് മന്ത്രിയായി ചുമതലയേറ്റത്.



അതേസമയം, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. മന്ത്രിസഭ പുനസംഘടനയ്ക്കു പോലും തയ്യാറാണെന്നു ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചതായാണു സൂചന. യോഗത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി പങ്കെടുത്തു. എന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടില്ലെന്നും പ്രതിസന്ധി മറികടക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാര്‍ പറഞ്ഞു. അതേസമയം, വിമത എംഎല്‍എമാര്‍ മുംബൈയില്‍ യോഗം ചേര്‍ന്നു. രാജി തീരുമാനത്തില്‍ എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയാണ്. സ്വതന്ത്ര എംഎല്‍എയുടെ രാജിയോടെ നിലവില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.



Next Story

RELATED STORIES

Share it