Sub Lead

സിറിയന്‍ അതിര്‍ത്തിയില്‍ കാറിന് നേരെ ഇസ്രായേല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

സിറിയന്‍ അതിര്‍ത്തിയില്‍ കാറിന് നേരെ ഇസ്രായേല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
X

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ലബ്‌നാന്‍ റോഡില്‍ കാറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലബ്‌നാനെ സിറിയയുമായി ബന്ധിപ്പിക്കുന്ന ദാര്‍ അല്‍-ബൈദര്‍ റോഡിലാണ് ഒരു കാറിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടേയാണ് ഇസ്രായേല്‍ ആക്രമണം. കാറിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന റോഡ് ഇപ്പോള്‍ അടച്ചിരിക്കുകയാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it