Sub Lead

തോട്ടടയിലെ ബോംബേറ്: ഒരാള്‍ അറസ്റ്റില്‍

തോട്ടടയിലെ ബോംബേറ്: ഒരാള്‍ അറസ്റ്റില്‍
X

കണ്ണൂര്‍:തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മിഷണര്‍ സി പി സദാനന്ദന്‍.എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്.നാല് പേരെ കസ്റ്റഡിയിലെടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.അറസ്റ്റിലായ ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം മാറ്റാന്‍ വൈകിയതല്ല. പരിക്കേറ്റ് കിടക്കുന്ന ആളുടെ ജീവന്‍ രക്ഷിക്കാന്‍ പെട്ടന്ന് ആശുപത്രിയിലെത്തിക്കാറുണ്ട്. എന്നാല്‍ തലച്ചോര്‍ ചിന്നിച്ചിതറി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാതെ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it