Sub Lead

രാഹുലിന്റെ വിശ്വസ്തയായ എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു

രാഹുലിന്റെ വിശ്വസ്തയായ എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍(എന്‍എസ്‌യുഐ) ദേശീയ ചുമതലയുള്ള രുചി ഗുപ്ത പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ശനിയാഴ്ച പാര്‍ട്ടിയിലെ നിരവധി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയായ രുചി ഗുപ്ത രാജിവച്ചത്. സംഘടനാ തലത്തിലുണ്ടാവുന്ന കാലതാമസങ്ങളാണു തീരുമാനത്തിനു കാരണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാജിക്കത്തില്‍ രുചി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയാണ് രുചി ഗുപ്തയെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. എന്‍എസ്‌യുഐയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തിലാണ് രുചി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍എസ്‌യുഐയുടെ സംസ്ഥാന യൂനിറ്റുകള്‍ പുനസംഘടിപ്പിക്കുന്നതില്‍ വേണുഗോപാല്‍ തടസ്സം സൃഷ്ടിക്കുന്നെന്നും സംഘടനാ തലത്തില്‍ വരുത്തുന്ന കാലതാമസം പാര്‍ട്ടിയെ നാശത്തിലേക്കു നയിക്കുമെന്നും അവര്‍ പറഞ്ഞു.

'ഞാന്‍ രാജിവച്ചതായി പ്രഖ്യാപിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. എനിക്ക് ഈ അവസരം നല്‍കിയതിന് രാഹുല്‍ ജി, സോണിയ ജി എന്നിവരോട് നന്ദിയുണ്ടെന്നും രുചി ഗുപ്ത ട്വീറ്റ് ചെയ്തു.


Next Story

RELATED STORIES

Share it