Sub Lead

2019ലെ മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകന്റെ അടിസ്ഥാനപരമായ മുഴുവന്‍ വിവരങ്ങളുമടങ്ങിയ നോമിനേഷനുകള്‍ nchromail@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

2019ലെ മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു
X

ന്യൂഡല്‍ഹി: അന്തരിച്ച മനുഷ്യാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മുകുന്ദന്‍ സി മേനോന്റെ സ്മരണയ്ക്കായി 2006ല്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ഏര്‍പ്പെടുത്തിയ 2019ലെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. മനുഷ്യാവകാശങ്ങള്‍ പ്രോല്‍സാഹിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളും സംഘടനകളും നല്‍കിയിട്ടുള്ള സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഓരോ വര്‍ഷവും എന്‍സിഎച്ച്ആര്‍ഒ അവാര്‍ഡ് നല്‍കുന്നത്.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാമനിര്‍ദേശം നല്‍കുന്നയാളിന്റെ അടിസ്ഥാനപരമായ മുഴുവന്‍ വിവരങ്ങളുമടങ്ങിയ നോമിനേഷനുകള്‍ nchromail@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടാതെ ഇതിന്റെ ഹാര്‍ഡ് കോപ്പി "Mukundan C Menon Award – 2019", 1/38, Ground Floor, Near Kashmiri Park, Jungpura Extension, Bhogal, New Delhi. Pin Code 110 114, Phone: 011 – 40391642, Email: nchromail@gmail.com എന്ന എന്‍സിഎച്ച്ആര്‍ഒയുടെ ഓഫിസ് വിലാസത്തില്‍ പോസ്റ്റലായും അയക്കണം. നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 നവംബര്‍ 25 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറിമാരായ റെനി ഐലിന്‍ (8547513616), അഡ്വ. മുഹമ്മദ് യൂസഫ് (94898 71185, 9600222930) എന്നിവരുമായി ബന്ധപ്പെടുക.

ദലിത് വോയ്‌സ് പത്രാധിപകനും പ്രമുഖ ഗ്രന്ഥകാരനുമായ വി ടി രാജശേഖറിനാണ് കഴിഞ്ഞവര്‍ഷത്തെ മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരം ലഭിച്ചിരുന്നത്. എ വാസു, എം റഷീദ്, ളാഹ ഗോപാലന്‍, സി ആര്‍ നീലകണ്ഠന്‍, എന്‍ എം സിദ്ദീഖ്, ലീലാ കുമാരിയമ്മ, എസ് പി ഉദയകുമാര്‍, ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, സി കെ ജാനു, രാം പുനിയാനി, സുരേഷ് ഖൈര്‍നാര്‍, ഒ അബ്ദുല്ല എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നത്.

Next Story

RELATED STORIES

Share it