Sub Lead

സാലറി കട്ട്: ഓര്‍ഡിനന്‍സ് പുതുക്കിയിറക്കി -ഈ മാസം ശമ്പളം പിടിക്കില്ല

ശമ്പളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനാ പ്രതിനിധികളും പ്രതിഷേധം അറിയിച്ചിരുന്നു.

സാലറി കട്ട്: ഓര്‍ഡിനന്‍സ് പുതുക്കിയിറക്കി  -ഈ മാസം ശമ്പളം പിടിക്കില്ല
X
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുതുക്കിയിറക്കി. ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനാല്‍ ആണ് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് പുതുക്കിയിറക്കിയത്. ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് എത്ര ശമ്പളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ശമ്പളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായരുന്നു ധനവകുപ്പ്. എന്നാല്‍ ശമ്പളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനാ പ്രതിനിധികളും പ്രതിഷേധം അറിയിച്ചിരുന്നു. സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.

Next Story

RELATED STORIES

Share it