Sub Lead

വഖ്ഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല: മുഖ്യമന്ത്രി

വഖ്ഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല: മുഖ്യമന്ത്രി
X

കോഴിക്കോട്: വഖ്ഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖ്ഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഖ്ഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ വലിയതോതില്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നതും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it