Sub Lead

ഒരു വര്‍ഷത്തേക്ക് പുതിയ ഒരു പദ്ധതിക്കും അനുമതി നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

ഒരു വര്‍ഷത്തേക്ക് പുതിയ ഒരു പദ്ധതിക്കും അനുമതി നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം
X

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് പുതിയ ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ചെലവ് ചതുരുക്കല്‍ കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം. പുതിയ പദ്ധതികളുടെ അംഗീകാരത്തിനായി ധനമന്ത്രാലയത്തിലേക്ക് അപേക്ഷകള്‍ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിലും ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിനു കീഴില്‍ ഈയിടെ നടത്തിയ പ്രദ്ധതികള്‍ക്കും മാത്രമേ ചെലവ് അനുവദിക്കൂ. ഈ സാമ്പത്തിക വര്‍ഷം മറ്റൊരു പദ്ധതിക്കും അംഗീകാരം നല്‍കില്ലെന്നും ധന മന്ത്രാലയം അറിയിച്ചു. േെകാവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, പൊതു സാമ്പത്തിക സ്രോതസ്സുകളില്‍ അഭൂതപൂര്‍വമായുണ്ടായ ആവശ്യകതയും മുന്‍ഗണനകള്‍ക്ക് അനുസൃതമായി വിവേകപൂര്‍വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയുണ്ടെന്നാണ് എന്ന് ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ അംഗീകരിച്ച പദ്ധതികളും മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

11 വര്‍ഷത്തിനിടെയുണ്ടായ മാന്ദ്യവും ജിഡിപി വളര്‍ച്ചാ കുറവും ഉള്‍പ്പെടെയുള്ള കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ പ്രതിഫലനമാണ് സര്‍ക്കാര്‍ നീക്കം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ഭാവി ധനനയ നടപടികള്‍ കൊവിഡ് മഹാമാരിയെ ആശ്രയിച്ചിരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ വൈറസ് കേസുകളില്‍ രാജ്യത്ത് റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 9,851 കേസുകളും 273 മരണങ്ങളും റഇപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. യുഎസ്, ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി എന്നിവയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഏറ്റവും കുടുതലുള്ള ഏഴാമത്തെ രാജ്യമാണ് ഇന്ത്യ.


Next Story

RELATED STORIES

Share it