- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ്
കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എല്‍ബിഐഡബ്ല്യുഎസ്) പ്രസിഡന്റ് കൂടിയാണ് സിർസ.

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എല്‍ബിഐഡബ്ല്യുഎസ്) പ്രസിഡന്റ് കൂടിയാണ് സിർസ. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികൾക്കെതിരെയാണ് എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിൽ വിനോദ യാത്ര ബസ് ഓപ്പറേറ്റർ, ചെറുകിട വ്യവസായികൾ, കേബിൾ ടി.വി ഓപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടും. കൂടാതെ മാധ്യമപ്രവർത്തകർക്കും എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
യുഎസിൽ സനിന്നുള്ള ഗുർപത്വന്ത് സിങ് പന്നു, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരംജീത് സിങ് പമ്മ, കാനഡയിലെ ഹർദീപ് സിങ് നിജ്ജാർ എന്നിവർക്കെതിരെയാണ് ഡിസംബർ 15ന് ഡൽഹിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിഖ് ഫോർ ജസ്റ്റിസിന്‍റെ തലവനാണ് പന്നു.
എസ്എഫ്‌ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















