Sub Lead

നാവിക താവളത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന് കൈമാറിയ രണ്ടുപേര്‍ അറസ്റ്റില്‍

നാവിക താവളത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന് കൈമാറിയ രണ്ടുപേര്‍ അറസ്റ്റില്‍
X

കാര്‍വാര്‍: കര്‍ണാടകയിലെ കാര്‍വാര്‍ നാവികതാവളത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി പാകിസ്താന് കൈമാറിയ രണ്ടു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മുദുഗ ഗ്രാമത്തിലെ വേടന താന്തെല്‍, ഹലവള്ളി സ്വദേശി അക്ഷയ് നായ്ക് എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ വേടനയെയും അക്ഷയിനെയും തോഡൂര്‍ സ്വദേശിയായ സുനില്‍ എന്നയാളെയെും എന്‍ഐഎ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. നാവികതാവളത്തിന്റെ ചിത്രങ്ങളും സൈനികരുടെ വിവരങ്ങളും പണത്തിന് പകരം പാകിസ്താനിലെ ഒരു വനിതാ ഏജന്റിന് കൈമാറിയെന്നാണ് പറയുന്നത്. കേസില്‍ 2023ല്‍ അറസ്റ്റ് ചെയ്ത ദീപക് എന്ന യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ കുറിച്ചുള്ള വിവരം എന്‍ഐഎക്ക് ലഭിച്ചത്.

Next Story

RELATED STORIES

Share it