Sub Lead

എന്‍ജിഒകള്‍ക്കു മേല്‍ പിടിമുറുക്കി അമിത്ഷാ; ഭാരവാഹികളെ മാറ്റുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചില്ലെങ്കില്‍ നടപടി

. ഭാരവാഹികളെ മാറ്റിയാല്‍ ഒരു മാസത്തിനകം അറിയിക്കണമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് എന്‍ജിഒകള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്‍ജിഒകള്‍ക്കു മേല്‍ പിടിമുറുക്കി അമിത്ഷാ; ഭാരവാഹികളെ മാറ്റുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചില്ലെങ്കില്‍ നടപടി
X

ന്യൂഡല്‍ഹി: സര്‍ക്കാരേതര സംഘടനകള്‍ തങ്ങളെ വിവരമറിയിക്കാതെ ഭാരവാഹികളെ മാറ്റിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭാരവാഹികളെ മാറ്റിയാല്‍ ഒരു മാസത്തിനകം അറിയിക്കണമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് എന്‍ജിഒകള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിദേശ സഹായം സ്വീകരിക്കാന്‍ യോഗ്യതയുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ജിഒകളാണ് ഭാരവാഹികളില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കേണ്ടത്.

മേല്‍പ്പറഞ്ഞ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചില സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാതെയും ഭാരവാഹികളെ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ സംഘടനകളും ഓണ്‍ലൈനില്‍ മാറ്റങ്ങള്‍ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം എഫ്‌സിആര്‍എ നിയമപ്രകാരം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അനധികൃതമായി സംഭാവന സ്വീകരിക്കുന്ന ചില സംഘടനകളെക്കുറിച്ച് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു നടപടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 4,800 എന്‍ജിഒകള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ജനുവരിയില്‍ അറിയിച്ചിരുന്നു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രാലയം അറിയിച്ചത്.

Next Story

RELATED STORIES

Share it