Sub Lead

നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; മകന്‍ മരിച്ച ദുഖത്തില്‍ മരിക്കുകയാണെന്ന് കുറിപ്പ്

നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; മകന്‍ മരിച്ച ദുഖത്തില്‍ മരിക്കുകയാണെന്ന് കുറിപ്പ്
X

തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് മകന്‍ മരിച്ചതിന്റെ ദുഖം മാറാത്ത ദമ്പതികള്‍ നെയ്യാറില്‍ ചാടി ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു അരുവിപ്പുറം ഭാഗത്ത് മരിച്ചത്. ഇന്നു രാവിലെ പത്തുമണിക്കാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി.

കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി കുറിപ്പില്‍ പറയുന്നു. പ്രദേശത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

Next Story

RELATED STORIES

Share it