സൂഫി വര്യനെതിരേ അപകീര്‍ത്തി പരാമര്‍ശം: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് 18 അവതാരകന്റെ ഹരജി തള്ളി സുപ്രിംകോടതി
അന്വേഷണവുമായി സഹകരിക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഷോയില്‍ സൂഫി വര്യന്‍ ഖാജാ മുഈനുദ്ധീന്‍ ചിശ്തിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ന്യൂസ് 18 അവതാരകന്‍ അമിഷ് ദേവ്ഗനെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ സമര്‍പ്പിച്ച എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് കേസില്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണവുമായി സഹകരിക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ അമിഷ് ദേവ്ഗനെതിരെ ഫയല്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും രാജസ്ഥാനിലെ അജ്മീര്‍ കോടതിയിലേക്ക് മാറ്റി.ഇദ്ദേഹത്തിന്റെ ചാനലിലെ 'ആര്‍ പാര്‍' എന്ന വാര്‍ത്താ ഡിബേറ്റിനിടെ ജൂണ്‍ 15നാണ് ചിസ്തിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
സംഭവത്തില്‍ ക്ഷമാപണം നടത്തിയ ദേവ്ഗണ്‍ മുസ്‌ലിം ഭരണാധികാരി അലാവുദ്ധീന്‍ ഖില്‍ജിക്കു പകരം ചിസ്തിയുടെ പേര് തെറ്റായി പരമാര്‍ശിക്കുകയായിരുന്നുവെന്ന് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
RELATED STORIES
വാഹനാപകടത്തില് പരിക്കേറ്റ് ചികില്സയിലായിരുന്ന നടി ആന് ഹേഷ്...
13 Aug 2022 6:39 AM GMTവിമര്ശനത്തിനൊടുവില് പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്ണമാക്കി...
13 Aug 2022 6:14 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMTന്യൂയോര്ക്കിലെ അഴുക്കുചാലില് പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTസര്ക്കാര് അന്വേഷണ ഏജന്സികള് നിലമറന്ന് പെരുമാറരുത്: പോപുലര്...
12 Aug 2022 5:17 PM GMTന്യൂയോര്ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT