Sub Lead

രജിസ്‌ട്രേഷന്റെ ഭാഗമായുള്ള പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കും

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു.

രജിസ്‌ട്രേഷന്റെ ഭാഗമായുള്ള പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കും
X

തിരുവനന്തപുരം: രജിസ്‌ട്രേഷന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ക്ക് ഉള്ള പരിശോധന ഒഴിവാക്കും. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു.

നേരത്തെ പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷനു മുന്‍പായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍ 'വാഹന്‍' രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്കു വന്നപ്പോള്‍ ഇത്തരം പരിശോധന അനാവശ്യമാണെന്ന വിലയിരുത്തലിലേക്ക് എത്തി.

വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ 'വാഹന്‍' സോഫ്റ്റ്‌വേറില്‍ വാഹന നിര്‍മാതാക്കളാണ് വിവരങ്ങള്‍ നല്‍കുന്നത്. പ്ലാന്റില്‍നിന്നു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ ലഭിക്കും. വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍മാര്‍ക്ക് അനുമതിയുള്ളത്.

Next Story

RELATED STORIES

Share it