Sub Lead

ന്യൂമാഹിയില്‍ രണ്ട് ആര്‍എസ്എസ്സുകാരെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസിലെ വിചാരണ ഇന്ന് തുടങ്ങും

ന്യൂമാഹിയില്‍ രണ്ട് ആര്‍എസ്എസ്സുകാരെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസിലെ വിചാരണ ഇന്ന് തുടങ്ങും
X

കണ്ണൂര്‍: ന്യൂമാഹിയില്‍ രണ്ടു ആര്‍എസ്എസ്സുകാരെ വെട്ടിക്കൊന്ന കേസില്‍ തലശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. വിജിത്ത്, ഷിനോജ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞു വെട്ടിക്കൊന്നു എന്ന കേസിലെ വിചാരണയാണ് തുടങ്ങുക. കൊടി സുനി, മുഹമ്മദ് ഷാഫി അടക്കം സിപിഎമ്മുകാരായ 16 പ്രതികളാണ് കേസിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലുള്ള കൊടി സുനി കോടതിയില്‍ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

2010 മേയ് 28ന് രാവിലെ ന്യൂമാഹി കല്ലായി ചുങ്കത്താണ് ഇരുവരെയും ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. ചൊക്ലി നിടുമ്പ്രം മീത്തലെചാലില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, പള്ളൂര്‍ കോയ്യോട്ട് തെരു സുഷി നിവാസില്‍ ടി സുജിത്ത് എന്ന ബാലന്‍, നാലുതറ മണ്ടുപറമ്പത്ത് കോളനി ടി കെ സുമേഷ് എന്ന കൊച്ചക്കാലന്‍ സുമേഷ്, ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ കെ മുഹമ്മദ് ഷാഫി, പള്ളൂര്‍ ഷമില്‍ നിവാസില്‍ ടി പി ഷമില്‍, ചൊക്ലി കവിയൂര്‍ റോഡിലെ എ കെ ഷമ്മാസ്, ഈസ്റ്റ് പള്ളൂര്‍ കുനിയില്‍ ഹൗസില്‍ കെ കെ അബ്ബാസ്, ചെമ്പ്രയിലെ പാറയുള്ള പറമ്പത്ത് രാഹുല്‍, പള്ളൂര്‍ കുന്നുമ്മല്‍ ഹൗസില്‍ വിനീഷ്, കോടിയേരി പാറാലിലെ സി കെ രജികാന്ത് എന്ന കൂരപ്പന്‍, പള്ളൂരിലെ പി വി വിജിത്ത്, പള്ളൂര്‍ കോഹിനൂര്‍ കെ ഷിനോജ്, ന്യൂമാഹി അഴീക്കല്‍ ഫൈസല്‍, ഒളവിലം തണല്‍ ഹൗസില്‍ കാട്ടില്‍ പുതിയവീട്ടില്‍ സരീഷ്, ചൊക്ലി തവക്കല്‍ മന്‍സില്‍ ടി പി സജീര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 12ാം പ്രതി മുഹമ്മദ് റയീസ് സംഭവശേഷം മരണപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it