- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇപി ജയരാജൻ വീണ്ടും വിവാദത്തിൽ; ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി
സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇപി ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.
മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കാണ് നിയമനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. സിപിഎം അനുകൂല സംഘടനയായ ലോയേഴ്‌സ് യൂനിയന്റെ നിര്‍ദേശം മറികടന്നാണ് നിയമനമെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു.
ലോയേഴ്‌സ് യൂനിയന്‍ കണ്ണൂര്‍ ഘടകം നിര്‍ദേശിച്ചത് മറ്റു രണ്ടുപേരെയായിരുന്നു. എന്നാല്‍ അവരെ പരിഗണിച്ചില്ല. രാജേന്ദ്ര ബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്ര ബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്.
കിന്‍ഫ്ര, കെഎസ്എഫ്ഇ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് രാജേന്ദ്ര ബാബു ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത്. ഈ നിയമനങ്ങളിലും സംശയം ഉയരുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















