- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ അപമാനിച്ച് സിപിഎം എംഎല്‍എയുടെ സ്ത്രീവിരുദ്ധ പ്രസ്താവന
നെന്‍മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലാണ് കെ ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്.

പാലക്കാട്: കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരെ അപമാനിച്ച് നെന്‍മാറ എംഎല്‍എ കെ. ബാബു. മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജനപ്രതിനിധി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളില്‍ കയറുന്ന വനിതാ പ്രവര്‍ത്തകരെയാണ് കെ ബാബു അപമാനിച്ചത്.
നെന്‍മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലാണ് കെ ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ രമാധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാക്കുകളില്‍ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കെ ബാബുവിന്റെ പ്രതികരണം.
'സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍..........എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും'. ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















