Sub Lead

കൊവിഡ്: ഞായറാഴ്ചത്തെ നീറ്റ് പിജി പരീക്ഷ മാറ്റി

കൊവിഡ്: ഞായറാഴ്ചത്തെ നീറ്റ് പിജി പരീക്ഷ മാറ്റി
X
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷ മാറ്റിവയ്ക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ഏപ്രില്‍ 18 നാണ് പരീക്ഷ നടക്കാനിരുന്നത്. പുതുക്കിയ തിയ്യതി പിന്നീട് തീരുമാനിക്കും.

യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന നിരവധി ജൂനിയര്‍ ഡോക്ടര്‍മാര്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തിരുന്നു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് ഡോക്ടര്‍മാര്‍ സുപ്രിം കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.

NEET-PG 2021 exam postponed due to massive surge in COVID-19 cases

Next Story

RELATED STORIES

Share it