Sub Lead

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു

14 ദിവസത്തേക്കാണ് പീരുമേട് മജിസ്‌ട്രേറ്റ് റിമാന്‍ഡ് അനുവദിച്ചിരിക്കുന്നത്. സജീവ് ആന്റണിയെ ദേവികുളം സബ്ജയിലിലായിരിക്കും പാര്‍പ്പിക്കുക. സുരക്ഷാകാരണങ്ങളാലാണത്. പ്രതിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പീരുമേട് കോടതി പരിഗണിക്കും.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു
X

ഇടുക്കി: കസ്റ്റഡികൊലക്കേസില്‍ അറസ്റ്റിലായ സിവില്‍ പോലിസ് ഓഫിസര്‍ സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പീരുമേട് മജിസ്‌ട്രേറ്റ് റിമാന്‍ഡ് അനുവദിച്ചിരിക്കുന്നത്. സജീവ് ആന്റണിയെ ദേവികുളം സബ്ജയിലിലായിരിക്കും പാര്‍പ്പിക്കുക. സുരക്ഷാകാരണങ്ങളാലാണത്. പ്രതിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പീരുമേട് കോടതി പരിഗണിക്കും. രാജ്കുമാര്‍ കൊലക്കേസില്‍ നെടുങ്കണ്ടം എസ്‌ഐയായിരുന്ന കെ എ സാബുവും അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്ച രാവിലെയാണ് അറസ്റ്റുചെയ്തത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ തടലവന്‍ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ രാജ്കുമാര്‍ ക്രൂരമായ മര്‍ദനത്തിനിരയായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലിസുകാരെ അറസ്റ്റുചെയ്തത്. എസ്‌ഐ അടക്കമുള്ള രണ്ട് പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരേ പ്രത്യേക അന്വേഷണസംഘം ഐപിസി 302 അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ കുഴഞ്ഞുവീണ എസ്‌ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയില്‍ ഡിജിപി അറിയിച്ചു.

Next Story

RELATED STORIES

Share it