Sub Lead

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു
X

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.5 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂര്‍ണമായി സഹകരിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

പ്രിയങ്കക്കും,രാഹുലിനുമൊപ്പമാണ് മൂന്നാം ദിവസവും സോണിയ ഇഡി ആസ്ഥാനത്ത് ഹാജരായത്.ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.ഇന്നലെ മാത്രം 7 മണിക്കൂറാണ് ചോദ്യം ചെയ്തത്.ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ചോദ്യം ചെയ്യലിനായി ഇഡി വിളിച്ച് വരുത്തിയത്.കഴിഞ്ഞ രണ്ടു ദിവസമായി 55 ചോദ്യങ്ങളാണ് ഇഡി സോണിയയോട് ചോദിച്ചത്.രാഹുല്‍ ഗാന്ധിയോട് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് സോണിയയോട് ചോദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

കൊവിഡിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.നേരത്തേ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെയും കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എഐസിസി ആസ്ഥാനത്ത് കനത്ത പ്രതിഷേധങ്ങള്‍ ഈ ദിവസങ്ങളില്‍ നടന്നിരുന്നു.ഇന്ന് പ്രതിഷേധവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതോടെ എംപിമാരെ പോലിസ് കസ്റ്റിഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it