Sub Lead

''പശു ഞങ്ങളുടെ അമ്മയാണ്, പോലിസാണ് ഞങ്ങളുടെ പിതാവ്''; ബജ്‌റംഗ് ദളുകാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളുമായി നഗരംചുറ്റി പോലിസ് (video)

പശു ഞങ്ങളുടെ അമ്മയാണ്, പോലിസാണ് ഞങ്ങളുടെ പിതാവ്; ബജ്‌റംഗ് ദളുകാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളുമായി നഗരംചുറ്റി പോലിസ് (video)
X

ഉജ്ജയിന്‍(മധ്യപ്രദേശ്): പശുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാക്കളെ പോലിസ് നാട്ടുകാരുടെ മുന്നില്‍ വച്ച് മര്‍ദ്ദിച്ചു. ഇവരുമായി ഉജ്ജയിന്‍ നഗരത്തില്‍ പോലിസ് പ്രകടനവും നടത്തി. ''പശു ഞങ്ങളുടെ അമ്മയാണ്, പോലിസാണ് ഞങ്ങളുടെ പിതാവ്''എന്ന മുദ്രാവാക്യവും വിളിപ്പിച്ചു.

ഗാട്ടിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ടെക് കവലക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് വച്ച് സലീം എന്ന മിഥിയയും അക്കു എന്ന ആഖ്വിബും ശേരു മേവാത്തി എന്നയാളും പശുവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഹിന്ദുത്വര്‍ പോലിസിന് പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് സലീമിനെയും ആഖ്വിബിനെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥനായ ദസോറിയ പറഞ്ഞു. ആരോപണവിധേയര്‍ക്കെതിരെ ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ 4, 6, 9, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11 (ഡി) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it