മുസ്‌ലിം മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ഒരാള്‍ക്കെതിരേ മാത്രം കേസെടുത്ത് യുപി പോലിസ്
ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങള്‍ക്കു ശേഷം മര്‍ദ്ദന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കനായ മുസ്‌ലിമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങള്‍ക്കു ശേഷം മര്‍ദ്ദന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കോട്‌വാലി പ്രദേശത്തെ ഘര്‍ഖുര്‍ദ് ഗ്രാമത്തില്‍ താമസിക്കുന്ന 55കാരനായ ഖുര്‍ഷിദ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ മരത്തില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.ഖുര്‍ഷിദിന്റെ സഹോദരന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഖുര്‍ഷിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഹിന്ദി പത്രമാണ് അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തു.
മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് ഖുര്‍ഷിദ് മരണപ്പെടുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് വിപിന്‍ മിശ്ര റിപ്പോര്‍ട്ട് ചെയ്തു. പ്രതി ഹിമാന്‍ഷു പാണ്ഡെ ആണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇയാളെ പിടികൂടാനായി പോലിസ് തിരച്ചില്‍ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. 'ലിഞ്ചിംഗ്' കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വെള്ളിയാഴ്ച താന്‍ പോലിസ് ഉദ്യോഗസ്ഥരെ കണ്ടതായും എന്നാല്‍, ഹിമാന്‍ഷു പാണ്ഡെ എന്ന ഒറ്റ ആളെ പ്രതിയാക്കി പരാതി മാറ്റിയെഴുതാനും പോലിസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞതായി ഖുര്‍ഷിദിന്റെ ഇളയ സഹോദരന്‍ അന്‍വര്‍ ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു. അയാള്‍ മത്രമല്ല നിരവധി പേര്‍ക്ക് തന്റെ സഹോദരനെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
Muslim Old man Khurshid Ahmad urf Pappu(55) was brutally beaten & lynched to death by Himanshu Pandey & Shivam on 22nd June in Sultanpur, UP.
— Faisal Nadeem (@FaisalNadeemAMU) June 25, 2021
They beat the old man first at MGS field & then take him inside PWD. After beating they leave him on the road. pic.twitter.com/w20VH82UBx
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT