Sub Lead

ജാര്‍ഖണ്ഡില്‍ വീണ്ടും മുസ് ലിം യുവാവിനെ തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ വീണ്ടും മുസ് ലിം യുവാവിനെ തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ സിക്‌നി ഗ്രാമത്തില്‍ മുസ് ലിം യുവാവിനെ തല്ലിക്കൊന്നു. ജരിയോ ഗ്രാമവാസിയായ ഷംഷാദ് അന്‍സാരി(45)യാണ് മര്‍ദ്ദനമേറ്റു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. എന്നാല്‍, ആള്‍ക്കൂട്ടക്കൊലയാണെന്ന ആരോപണം പോലിന് തള്ളി. രാംഗഡ് ജില്ലയിലെ രാജ്‌റപ്പ പോലിസ് സ്‌റ്റേഷനു കീഴിലുള്ള സിക്‌നി ഗ്രാമത്തില്‍ ജോലി ആവശ്യാര്‍ഥമെത്തിയ ഷംഷാദ് അന്‍സാരിയെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ് കണ്ടെത്തിയത്. പോലിസ് എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇയാളുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായി ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്ന് പോലിസ് അറിയിച്ചു. ഇത് ആള്‍ക്കൂട്ടക്കൊലയോ വിദ്വേഷ കുറ്റകൃത്യമോ അല്ലെന്നും ജോലി ചെയ്തുതീര്‍ക്കാനെന്ന വ്യാജേന അന്‍സാരി ഏതാനും പേരെ വഞ്ചിച്ചെന്നും ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും രാംഗഡ് ഔട്ട്‌പോസ്റ്റ് പോലിസ് ഓഫിസര്‍ ഇന്‍ ചാര്‍ജ് രോഹിത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഷംഷാദ് അന്‍സാരി അന്‍സാരിക്ക് 'ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നു' വെന്നും പോലിസ് പറഞ്ഞെങ്കിലും അതിന്റെ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരെത്തിയതോടെ ജാരിയോയിലും സിക്‌നിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെങ്കിലും നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കൂടുതല്‍ പോലിസ് സംഘങ്ങള്‍ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും രോഹിത് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it