Sub Lead

കൊലപാതകം അംഗീകരിക്കില്ല; സമാധാന ചര്‍ച്ചയ്ക്കു സന്നദ്ധമാവണമെന്നും കോടിയേരി

കൊലപാതകം അംഗീകരിക്കില്ല; സമാധാന ചര്‍ച്ചയ്ക്കു സന്നദ്ധമാവണമെന്നും കോടിയേരി
X

തലശ്ശേരി: കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനത്തിനായി ആരുമായും സഹകരിക്കാന്‍ സിപിഎം സന്നദ്ധമാണ്. എന്തു പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. സമാധാനം പുന:സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോവരുതെന്നും തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയസംഘര്‍ഷമോ കൊലപാതകമോ എവിടെയും ഉണ്ടാവാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുണ്ടാവണമെന്നും അഭ്യര്‍ഥിച്ചിരുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്ന് അത്തരം പ്രതികരണം ഉണ്ടായെങ്കിലും ഞങ്ങള്‍ ആ നിലപാടില്‍ തന്നെയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തുറന്ന ചര്‍ച്ചക്ക് ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവും പോളിങ് സമാധാനപരമായിരുന്നു. പോളിങിനു ശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു. ഒരു കാരണവശാലും വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും കയറിയുള്ള അക്രമം ഉണ്ടാവരുത്. സമാധാനയോഗം ബഹിഷ്‌കരിച്ചത് പോലുള്ള നിലപാടുകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ ജില്ലാ സെക്രട്ടറിയായ കാലത്താണ് കെ വി സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. ശവ സംസ്‌കാരം കഴിഞ്ഞ ഉടനെയാണ് സമാധാനയോഗത്തില്‍ പങ്കെടുത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു. നഗരസഭ വൈസ്‌ചെയര്‍മാന്‍ വാഴയില്‍ ശശിയും കൂടെയുണ്ടായിരുന്നു.

Murder will not be accepted; Kodiyeri about Muhsin murder


Next Story

RELATED STORIES

Share it