Sub Lead

മുനമ്പം വഖ്ഫ് ഭൂമിയിലെ അവകാശവാദം; സമരം താത്കാലികമായി അവസാനിപ്പിച്ചേക്കും

മുനമ്പം വഖ്ഫ് ഭൂമിയിലെ അവകാശവാദം; സമരം താത്കാലികമായി അവസാനിപ്പിച്ചേക്കും
X

കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുള്ള സമരം ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്. വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. തത്കാലത്തേക്ക് കരം അടയ്ക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തിലാണ് കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും മന്ത്രി പി രാജീവില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. നിയമമന്ത്രി പി രാജീവ്, വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഞായറാഴ്ച 2.30ന് സമരപ്പന്തലില്‍ എത്തുകയും നിരാഹാരം നടത്തുന്നവര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it