Sub Lead

ഗുജറാത്തിൽ തിരിച്ചടിയുണ്ടായെന്ന് മുകുൾ വാസ്നിക്

ഗുജറാത്തിൽ തിരിച്ചടിയുണ്ടായെന്ന് മുകുൾ വാസ്നിക്
X

ന്യൂഡൽഹി: കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ഗുജറാത്തിൽ ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും എന്നാൽ ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു. പ്രതീക്ഷിച്ച അത്ര മുന്നേറ്റം സാധ്യമാകാത്ത സ്ഥലങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും മുകൾവാസ്നിക് വ്യക്തമാക്കി.

ഗുജറാത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോൾ അംഗബലമുള്ള പ്രതിപക്ഷം ഉണ്ടാക്കാൻ പോലും കോൺഗ്രസിനായിട്ടില്ല. 19 സീറ്റിൽ മാത്രമാണ് ഇതുവരെ കോൺഗ്രസിന് ലീഡ് നിലനിർത്താനായിരിക്കുന്നത്. ബിജെപി മുന്നിൽ നിൽക്കുന്ന മണ്ഡലങ്ങളിലെല്ലാം ബഹുദൂരം പിന്നിലാണ് കോൺഗ്രസ്. 2017 ൽ 77 സീറ്റ് നോടിയിടത്തുനിന്നാണ് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതിൽ ബാധിച്ചത് കോൺഗ്രസിനെയാണ്.

Next Story

RELATED STORIES

Share it